
ആലപ്പുഴ : കുട്ടനാട്ടിലെ 75 പദ്ധതികൾക്ക് 100 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ നൽകിയതോടെ
രണ്ടാം കുട്ടനാട് പാക്കേജ് നിലച്ചെന്ന യു.ഡി.എഫ് പ്രചാരണം പൊളിഞ്ഞെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു.
പ്രളയത്തിൽ തകർന്ന കുട്ടനാടിന്റെ പുനരുദ്ധാരണത്തിന് ഒരു സഹായവും കേന്ദ്ര സർക്കാർ നൽകാതിരുന്ന സാഹചര്യത്തിലാണ് എൽ.ഡി.എഫ് സർക്കാർ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ഡോ.സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള ഒന്നാം കുട്ടനാട് പാക്കേജ് തകർന്നത് യു.ഡി.എഫ് ഭരണത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.