ആലപ്പുഴ: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അന്യസംസ്ഥാനക്കാരനായ കക്ഷിയെ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ, അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ലോയേഴ്‌സ് കോൺഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം കേരള ബാർ കൗൺസിൽ മെമ്പർ അഡ്വ. എസ്.സുദർശനകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. പി.എ.സമീർ, റീഗോ രാജു, എസ്.മുരുകൻ, കെ.ജയകുമാർ, പ്രിയ അരുൺ, വിഷ്ണുരാജ് സുഗതൻ, ലാലി ജോസഫ്, മിജിഎസ് മണി, രേഷ്മ കെ.കുമാർ, ജയചന്ദ്രൻ, അജ്മൽ, ജയമോഹൻ, സീമ രവീന്ദ്രൻ, നിധീഷ് തുടങ്ങിയവർ സംസാരിച്ചു.