ആലപ്പുഴ : കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗവികസന കോർപ്പറേഷന്റെ സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ ഇന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മാവേലിക്കര നഗരസഭ ചെയർമാൻ കെ. വി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.