
വള്ളികുന്നം : ക്ഷീരകർഷകർക്കാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വള്ളികുന്നത്ത് ജില്ലാ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരതീരം പദ്ധതിയുടെ ഉദ്‌ഘാടനവും മന്ത്രി നിർവ്വഹിച്ചു. ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടറും ഡയറക്ടർ ഇൻ ചാർജ്ജുമായ ശാലിനി ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു.
മികച്ച ക്ഷീര കർഷകനെയും, മികച്ച അപ്കോസ്, നോൺ അപ്കോസ് ക്ഷീര സംഘങ്ങളെയും, മികച്ച ഗുണ നിലവാരമുള്ള പാൽ സംഭരിച്ച ക്ഷീര സംഘത്തെയും മന്ത്രിയും കൊടിക്കുന്നിൽ സുരേഷ് എം.പിയും ചേർന്ന് ആദരിച്ചു.
ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യുട്ടി ഡയറക്ടർ നിഷാ.വി ഷെരീഫ് ,
മിൽമ ചെയർപെഴ്സൺ മണി വിശ്വനാഥ്, ത്രിതല പഞ്ചായത്തംഗങ്ങളായ എസ്. രജനി,കെ. ദീപ,കെ. സുമ , സുജ ആർ,എൻ. മോഹൻ കുമാർ,മിനി പ്രഭാകരൻ,റൈഹാനത്ത് , ഇന്ദു കൃഷ്ണൻ , ജി. രാജീവ് കുമാർ, ഡി. രോഹിണി, തൃദീപ് കുമാർ,കെ. വി. അഭിലാഷ് കുമാർ,ശാന്തി, ക്ഷീര സംഘം പ്രസിഡന്റുമാരായ ബി. അശോക് കുമാർ,മുഞ്ഞിനാട്ട് രാമചന്ദ്രൻ, ഓണാട്ടുകാര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ,മേത്തുണ്ടിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.