ആലപ്പുഴ: തോട്ടപ്പള്ളിയിൽ കെ.എസ്.ആർ.ടി.സിയുടെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയ വിഷയത്തിൽ പരിശോധനയ്ക്ക് താലൂക്ക് സർവേയറെ ചുമതലപ്പെടുത്താൻ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ കക്കാ തൊഴിലാളികൾക്ക് കക്കാ വാരി സംസ്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള ഭൂമി കണ്ടെത്തുവാൻ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരെ നിയോഗിച്ചു.

പാതിരപ്പള്ളി സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി പാതിരപ്പള്ളി ഫീഡർ ലൈൻ അഴിച്ച് മാറ്റണമെന്ന പരാതിയിൽ ലൈനിന്റെ ആവശ്യകതയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

അമ്പലപ്പുഴ തഹസിൽദാർ ജയ,വി.എൻ രവികുമാരൻ പിള്ള , എം.ഇ നിസാർ, ജി.സഞ്ജീവ് ഭട്ട് , ഷാജി വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.