ഹരിപ്പാട്: മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി പല്ലന കുമാരനാശാൻ സ്മാരക സമിതിയുടെയും, തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ 17,18 തീയതികളിൽ പല്ലന കുമാരകോടിയിൽ 'ആശാൻ സ്മൃതി" സംഘടിപ്പിക്കും. 17 ന് രാവിലെ 8.30 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ. 10ന് നടക്കുന്ന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയാകും. തുടർന്ന് ആശാൻ കവിതകളുടെ സമകാലിക പ്രസക്തി എന്ന സെമിനാറിൽ കേരള സർവകലാശാല ശ്രീനാരായണ ഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.എ. സിദ്ധിഖ് വിഷയാവതരണം നടത്തും. ആശാൻകവിതകളിലെ സ്ത്രീ എന്ന സെമിനാറിൽ കേരള സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന, നങ്ങ്യാർകളങ്ങര ടി.കെ.എം.എം കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി.ശർമ്മിള എന്നിവർ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2ന് കവിസംഗമം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാർ അദ്ധ്യക്ഷത വഹിക്കും. രാത്രി 7 ന് കായംകുളം കെ.പി.എ.സിയുടെ നാടകം "മുടിയനായ പുത്രൻ". 18 ന് രാവിലെ 10 ന് കുട്ടികളുടെ കലാമത്സരങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്യും. കുമാരനാശാൻ സ്മാരക സമിതിയംഗം കുമാരകോടി ബാലൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3.30 ന് കുമാരനാശാന്റെ ചരമശതാബ്ദി സമ്മേളനം "ആശാൻ സ്മൃതി" മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആശാൻ ചരമ ശതാബ്ദി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ.വി.മധുസൂദനൻനായർ മുഖ്യാതിഥിയാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എമാരായ ടി.കെ.ദേവകുമാർ, ബി. ബാബുപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായും. രാത്രി 7 മുതൽ കലാപരിപാടികൾ.