ഹരിപ്പാട്: തിരുവനന്തപുരം മുതൽ കാസർഗോട് വരെ 20 ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ ഹരിപ്പാട് ടൗൺ സൗത്ത് മേഖല കമ്മിറ്റി നടത്തിയ കാൽനട പ്രചരണ ജാഥ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.സന്ദീപ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.രജനീഷ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ മേഖല സെക്രട്ടറി കെ.അജിത്ത്, ആർ.രഞ്ജിത്ത്, ജി.ബിജു, രശ്മി വിശാഖ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ആർ.ഗോപി ഉദ്ഘാടനം ചെയ്തു.