ചേർത്തല : പട വെട്ടുന്നതിനിടെ വാൾക്കൊണ്ട് മത്സരാർത്ഥിയുടെ മുഖത്ത് മുറിവേറ്റിട്ടും പതറാതെ പൊരുതിയ ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പരിച മുട്ടുകളിൽ തുടർച്ചയായി രണ്ടാം തവണയും എ ഗ്രേഡ്. കെ.എസ്.ശ്രീഹരിയെന്ന വിദ്യാർത്ഥിയുടെ പുരികത്തിന് താഴെ വാൾക്കൊണ്ട് മുറിവേറ്റങ്കിലും ഇത് വകവയ്ക്കാതെ മത്സരം പൂർത്തിയാക്കിയിരുന്നു. പിന്നീട് സ്‌കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.മുറിവിൽ രണ്ടു തുന്നൽ ഇടേണ്ടി വന്നു. നവീൻ എസ്.കിരൺ,എ.ആർ.ശരൺ,ശ്രീഹരി സന്തോഷ് കുമാർ,ടി.എസ്.വിഷ്ണു, അനന്തു എം.കൃഷ്ണ,എൻ.എസ്.അശ്വിൻ ദേവ്,ബിയോൻ ജോസഫ് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ.ഈ ഇനത്തിൽ കഴിഞ്ഞ തവണയും സ്‌കൂൾ എ ഗ്രേഡ് നേടിയിരുന്നു. കോട്ടയം മണർകാട് സ്വദേശി കുഞ്ഞപ്പനാണ് പരിശീലകൻ.