
പൂച്ചാക്കൽ: ആലുവ അദ്വൈത ആശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, അരൂക്കുറ്റി വടുതല ജമാഅത്തെ ഹൈസ്‌ക്കൂൾ ഗ്രൗണ്ടിൽ ഫെബ്രുവരി 25 ന് നടത്തുന്ന അനുസ്മരണ സർവമത സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷനായി. കെ.പി.നടരാജൻ വിഷയാവതരണം നടത്തി.5296-ാം നമ്പർ വടുതല ശാഖ പ്രസിഡന്റ് പി.എം.അഭിലാഷ് സ്വാഗതം പറഞ്ഞു. കോട്ടൂർ കാട്ടുപുറം ജമാഅത്ത് മഹൽ പ്രസിഡന്റ് പി.എ.ഷംസുദ്ദീൻ ,എസ്.എൻ.ഡി.പി യോഗം പൂച്ചാക്കൽ മേഖല കൺവീനർ ബിജുദാസ്, അബറാർ അറബിക് കോളേജ് ചെയർമാൻ മുഹമ്മദ് ഉസ്താദ്, സെൻട്രൽ ജൂമാമസ്ജിദ് ഇമാം ഷാജഹാൻ മൗലവി, ശ്രീമാത്താനം ദേവസ്വം പ്രസിഡന്റ് ഗോപിനാഥൻ, സണ്ണി തറയിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.അനിയപ്പൻ, പി.എ.ഷംസുദ്ദീൻ, വി.എൻ.ബാബു, ബിജുദാസ് , മുരളീധരൻ , വി.കെ.രവീന്ദ്രൻ, ഡി. മനോഹരൻ, മുഹമ്മദ് ഉസ്താദ്,ഗോപിനാഥൻ, മാത്താനം അശോകൻ തന്ത്രി (രക്ഷാധികാരികൾ ) പി.എം.അഭിലാഷ് (ചെയർമാൻ) സണ്ണി ചിറയിൽ, നസീർ ചാണിച്ചിറയിൽ (വൈസ് ചെയർമാന്മാർ), കെ.പി.നടരാജൻ (ജനറൽ കൺവീനർ),ഷജീർ ഖാൻ,സുരേഷ് (കൺവീനർ), രതീഷ് പനയന്തിൽ (ചീഫ് കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.