
പൂച്ചാക്കൽ: പഞ്ചായത്ത് ജീവനക്കാരന്റെ തരിശുഭൂമിയിലെ ചീരകൃഷിക്ക് മേനി വിളവ്. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വാലേഴത്ത് വെളിയിൽ വീട്ടിൽ രതീഷാണ് കേളമംഗലം പള്ളിക്ക് സമീപം കൃഷിയിറക്കിയത്. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഓഫീസ് ജീവനകാരനായ രതീഷിന് മികച്ച കർഷകനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ആത്മാപ്രദർശനത്തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി വ്ലാത്തങ്കര ചീരയാണ് കൃഷി ചെയ്തത്. എ.എം.ആരിഫ് എം.പി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്, വൈസ് പ്രസിഡന്റ് ഷിൽജ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉദയമ്മ ഷാജി, അഡ്വ.എം.ജയശ്രീ, ജനപ്രതിനിധികളായ മിനിമോൾ സുരേന്ദ്രൻ, മോഹൻദാസ്, നൈസി ബെന്നി, പി.സി.സിനിമോൻ, ടോമി ഉലഹന്നാൻ, പാണാവള്ളി കൃഷി അസി.ഡയറക്ടർ ജി.വി.റെജി, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ജീമോൾ, കൃഷി ഓഫീസർ അശ്വതി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടൻ, ആത്മ എ.ടി.എം സജിമോൻ, എ.ആർ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.