ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞം ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തിയതോടെ തുടക്കമായി.14ന് സമാപിക്കും. ചേപ്പാട് ഹരിശങ്കർ യജ്ഞാചാര്യൻ, അമ്പലപ്പുഴ രാഹുൽ നമ്പൂതിരി ഹോതാവ്, കായംകുളം ഗിരീഷ്, കൊടുമൺ ദീപക്, ഭരണിക്കാവ് ഹരികുമാർ എന്നിവർ പൗരാണികരുമാണ്. ദേവസ്വം പ്രസിഡന്റ് കെ.ഉദയഭാനു, സെക്രട്ടറി എസ്.സുഗുണാനന്ദൻ, വൈസ് പ്രസിഡന്റ് കെ. സുധാകരൻ നായർ, ജോയിന്റ് സെക്രട്ടറി എം. മനോജ്, ട്രഷറർ പത്മാലയൻ, ദേവസ്വം മാനേജർ ഉണ്ണി. ബി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.