
പൂച്ചാക്കൽ : പള്ളിപ്പുറം മലബാർ സിമന്റ് കമ്പനിക്ക് സമീപം ബൈക്കുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് തെക്കേ ആലുങ്കൽ വീട്ടിൽ എൻ.എസ്.ബാബുവാണ് (52) മരിച്ചത്. ചേർത്തല ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കാരനായ ബാബു ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ പൂച്ചാക്കലിൽ നിന്ന് ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകവേ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികത്സ നൽകിയശേഷം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നലെ വൈകിട്ട് നടന്നു. ഭാര്യ: ഷൈലജ (ആശ വർക്കർ , പാണാവള്ളി ഹെൽത്ത് സെന്റർ ). മക്കൾ : രാഹുൽ കൃഷ്ണൻ ( ഇൻഫോസിസ്, തിരുവനന്തപുരം), രഖിത കൃഷ്ണ ( വിദ്യാർത്ഥിനി).