udid-adalath
മാന്നാർ ഗ്രാമപഞ്ചായത്തിൽ നടന്ന യു.ഡി.ഐ.ഡി അദാലത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി ഉദ്‌ഘാടനം ചെയ്യുന്നു

മാന്നാർ: ഭിന്നശേഷിക്കാരുടെ സവിശേഷ തിരിച്ചറിയൽ കാർഡ് യു.ഡി.ഐ.ഡി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരമായി, മാന്നാർ ഗ്രാമപഞ്ചായത്തിൽ നടന്ന യു.ഡി.ഐ.ഡി അദാലത്ത് ഏറെ ആശ്വാസമായി. അദാലത്തിൽ ലഭിച്ച 55 പരാതികളിൽ 39 എണ്ണത്തിന് പരിഹാരമായി. പതിനൊന്നെണ്ണം മെഡിക്കൽ ബോർഡ് എടുക്കേണ്ടതാണ്. അഞ്ചുപേർക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കി. ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടന്ന അദാലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സലീന നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലിം പടിപ്പുരക്കൽ, അനീഷ് മണ്ണാരേത്ത്, ശാന്തിനി ബാലകൃഷ്ണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി.ജെ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം കോ-ഓർഡിനേറ്റർ സംഗീത അദാലത്തിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.