ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ 'ഞൊണ്ടി മുക്ക് " എന്ന കവലയുടെ പേര് മാറ്റാൻ നിയമസഭാ സമിതി നിർദേശിച്ചു. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് നിയമസഭാസമിതി യോഗത്തിലാണ് സമിതി ചെയർപേഴ്സൺ യു.പ്രതിഭ എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ഡി.എ.ഡബ്ല്യു.എഫ് ഭാരവാഹി ഹരികുമാർ നൽകിയ പരാതിയിലാണ് തീരുമാനമായത്.