ആലപ്പുഴ: അമ്മത്തൊട്ടിലിന്റെ മുൻഭാഗം സ്വകാര്യത സംരക്ഷിക്കും വിധമാക്കണമെന്ന് നിയമസഭാ സമിതി നിർദേശിച്ചു. ഇതിനായി പ്രവേശന കവാടം മാറ്റുകയോ മുൻഭാഗം മറയ്ക്കുകയോ ചെയ്യണം. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് സമിതി ഇക്കാര്യം പറഞ്ഞത്.

ജെൻഡർ പാർക്ക്, മഹിളാ മന്ദിരം, ശിശു വികലാംഗ സംരക്ഷണ മന്ദിരം, ശിശുപരിചരണ കേന്ദ്രം, സാന്ത്വനം സ്പെഷ്യൽ സ്‌കൂൾ, ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിൽ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.