ആലപ്പുഴ: എൽ.ഡി.എഫ് സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് സംസ്ഥാന തലത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുകയാണെന്ന് പാർട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നെൽ, റബ്ബർ, നാളികേരം തുടങ്ങി കാർഷിക മേഖലയാകെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച് 12,13 തീയതികളിൽ, അഡ്വ.മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കടത്തുരുത്തിയിൽ നിന്നും കോട്ടയത്തേക്ക് നടത്തുന്ന ലോംഗ് മാർച്ചിൽ ജില്ലയിൽ നിന്ന് ആയിരം പേർ പങ്കെടുക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഐ.ടി സെൽ ചെയർമാൻ അപ്പു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, അഡ്വ.തോമസ് എം.മാത്തുണ്ണി,റോയ് ഊരാംവേലിൽ, ജോസ്‌ കോയിപ്പള്ളി, എ.എൻ.പുരം ശിവകുമാർ, സിറിയക് കാവിൽ, ജോസ് കാവനാട്, ജോർജ് ജോസഫ്, രാജേഷ് ഇടപ്പുര, സിറിയക് കാവിൽ, അഡ്വ. കെ.ജി.സുരേഷ്, ബേബി പാറക്കാടൻ, ബീനാ റസാക്ക്, എൻ.അജിത് രാജ് എന്നിവർ സംസാരിച്ചു