മാന്നാർ: അഖില കേരള വിശ്വകർമ്മ മഹാസഭ കുട്ടംപേരൂർ 691-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മഹിളാസമാജം രൂപീകരണം, കലാകായിക വിദ്യാഭ്യാസ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡ് വിതരണം, മാതൃജനങ്ങളെ ആദരിക്കൽ എന്നിവ നടന്നു. ശാഖാപ്രസിഡന്റ് പ്രഭാകരൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കെ.വി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അജന്ത ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ഹരിക്കുട്ടൻ, വൈസ് പ്രസിഡന്റ് ഹരികുമാർ, യൂണിയൻ പ്രതിനിധി രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സനിൽകുമാർ സ്വാഗതവും മഹിളാസമാജം സെക്രട്ടറി അനിത ശ്രീകുമാർ നന്ദിയും പറഞ്ഞു. മഹിളാസമാജം ഭാരവാഹികളായി അനുപമ രാജീവ് (പ്രസിഡന്റ്), അനിത ശ്രീകുമാർ (സെക്രട്ടറി), ഉത്തര (ട്രഷറർ), ഓമന ഗണേശൻ(വൈസ് പ്രസിഡന്റ്), കാവ്യ പ്രമോദ്(ജോ.സെക്രട്ടറി), യൂണിയൻ പ്രതിനിധി ജയലക്ഷ്മി, ശ്രീജ രാധാകൃഷ്ണൻ(യുണിയൻ പ്രതിനിധികൾ), സുമ ഹരികുമാർ, സുലോചന അമ്മാൾ, അനിത രാധാക്യഷ്ണൻ(കമ്മറ്റിയംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.