photo

ചേർത്തല: ഐ.എം.എ. ചേർത്തല യൂണി​റ്റിന്റെ അൻപതാം വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് ഡോ.വി.ശ്രീദേവൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരൻ,യൂണി​റ്റ് സെക്രട്ടറി ഡോ.അരുൺ ജി.നായർ,ട്രഷറർ ഡോ.കെ.സുഫൈറ എന്നിവർ സംസാരിച്ചു. ഐ.എം.എ ചേർത്തല സ്ഥാപക അംഗമായ കെ.വി.എം.ഹോസ്പി​റ്റൽ സി.എം.ഒ. ആൻഡ് ഡയറക്ടർ ഡോ.വി.വി.ഹരിദാസിനെ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ ആദരിച്ചു.ഐ.എം.എ ചേർത്തല വനിതാവിഭാഗം(ഡബ്ളിയു.ഐ.എം.എ) പ്രസിഡന്റായി ഡോ.സംഗീത ജോസഫിനെയും സെക്രട്ടറിയായി ഡോ. എം.എസ്.അഞ്ജുവിനെയും തിരഞ്ഞെടുത്തു.