ആലപ്പുഴ: വിവേചന രഹിതമായ ഭരണപങ്കാളിത്തംസംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്ന് അഖിലകേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന സെക്രട്ടറി എ.കെ.സജീവ് ആവശ്യപ്പെട്ടു. അഖിലകേരള ചേരമർ ഹിന്ദുമഹാസഭ 64-ാം നമ്പർ ആര്യാട് ശാഖയിലെ അംഗത്വവിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡന്റ് എൻ.കെ.അമൃതരാജ് അദ്ധ്യക്ഷത വഹിച്ചു. ആർ.രതീഷ്, വിനീഷ് കല്ലറ എന്നിവർ സംസാരിച്ചു.