ambala

അമ്പലപ്പുഴ : സൈക്കിൾയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. പുറക്കാട് ജംഗ്ഷന് പടിഞ്ഞാറ് പള്ളിപ്പറമ്പു വീട്ടിൽ ശ്രീരാജൻ (46) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.40 ഓടെ കൊമ്മാടി ബൈപ്പാസിലായിരുന്നു അപകടം. പെട്ടെന്ന് റോഡ് മുറിച്ച് കടന്ന സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രീരാജൻ പെട്ടെന്ന് ബൈക്ക് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി റോഡിൽ തലയടിച്ചു വീഴുകയുമായിരുന്നു . ഓടിക്കൂടിയ നാട്ടുകാർ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബുഷറ. മക്കൾ: സെയ്ത്, സിറാജ് .