തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഗുരുഅരങ്ങ് ശ്രീനാരായണ കലോത്സവം 13നും 14നും ആഞ്ഞിലിത്താനം പാദുക പ്രതിഷ്ഠാ ക്ഷേത്രനഗറിൽ നടക്കും. 13ന് രാവിലെ 8.30ന് ഭദ്രദീപ പ്രകാശനം, 8.35ന് രജിസ്‌ട്രേഷൻ, 9.30ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കലോത്സവം ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനവും നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം പറയും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ സംഘടനാ സന്ദേശം നൽകും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ, പ്രസന്നകുമാർ, ആഞ്ഞിലിത്താനം ശാഖാ സെക്രട്ടറി ശശിധരൻ എന്നിവർ പ്രസംഗിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. 14ന് വൈകിട്ട് 5ന് സമാപന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സമ്മാനദാനം നടത്തും. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് ബിനുമോൻ എന്നിവർ പ്രസംഗിക്കും.

കലോത്സവത്തിൽ 500പേർ പങ്കെടുക്കും.