s

മാവേലിക്കര : ലയൺസ് ക്ലബ് ഒഫ് മാവേലിക്കര ഗ്രേറ്ററിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാർക്ക് കൈത്താങ്ങ് നൽകുക എന്ന ലക്ഷ്യത്തോടെയുള്ള 'തണൽ' പദ്ധതിയുടെ ഉദ്ഘാടനവും ക്രിസ്മസ്, പുതുവത്സരാഘോഷവും നടന്നു. പദ്ധതി ലയൺസ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ വഴിയോര ലോട്ടറി കച്ചവടക്കാർക്കായി ലോട്ടറി തട്ട്, കസേര, കുട എന്നിവയാണ് വിതരണം ചെയ്തത്. ക്ലബ് പ്രസിഡന്റ് ജെ.ഗോപകുമാർ കണ്ടിയൂർ അദ്ധ്യക്ഷനായി. മുരളീധരൻപിള്ള, ജേക്കബ് ജോസഫ്, വി.സി.ചാക്കോ, അഡ്വ.നാഗേന്ദ്രമണി, എൽ.വേണുഗോപാൽ, കെ.ലാൽദാസ് എന്നിവർ സംസാരിച്ചു. അർബുദ രോഗികൾക്കായുള്ള ചികിത്സാസഹായ വിതരണവും ന​ടന്നു.