1

കുട്ടനാട് : പാരീസിലെ ഈഫൽ ഗോപുരത്തിന്റെ മാതൃകയിൽ മുട്ടാർ പഞ്ചായത്ത് കിഴക്കേ മിത്രക്കരി ഹോളിഫാമിലി പള്ളിയിൽ തീർത്ത പുത്തൻ മണിമാളിക കൗതുകക്കാഴ്ചയാകുന്നു. ഇതോടെ ഇവിടേക്ക് കാണികളും എത്തിത്തുടങ്ങി.

പള്ളിമേടയ്ക്ക് മുന്നിൽ ഒന്നരസെന്റ് സ്ഥലത്തായി 17മീറ്റർ ഉയരത്തിൽ 30ലക്ഷം രൂപയിലധികം ചിലവിട്ടായിരുന്നു ഇതിന്റെ നിർമ്മാണം. കൂറ്റൻ ടവറുകളും മറ്റും നിർമ്മിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ഗുജറാത്തുകാരായ പത്തോളം തൊഴിലാളികളായി​രുന്നു നി​ർമ്മാണം നടത്തി​യത്.

കഴിഞ്ഞ ഒക്ടോബർ 2ന് ആരംഭിച്ച നി​ർമ്മാണം ജനുവരി ആറിന് പൂർത്തിയായി​. പള്ളി വികാരി ഫാ ജേക്കബ് കുഴിപ്പള്ളി മേൽനോട്ടം വഹി​ച്ചു. ഗുജറാത്തിൽ ബിസിനസ് നടത്തിവരുന്ന ഇടവകാംഗമായ മിത്രക്കരി അഞ്ചിൽ ടോമിച്ചൻ ജോസഫാണ് സ്പോൺസർ.