
മാവേലിക്കര- ശബരിമലയിൽ അഭിഷേകം ചെയ്യുന്നതിനുള്ള നെയ്യ് നിറച്ച കാവടികളുമായി കാൽനടയായി ശബരീശദർശനത്തിന് പോകുന്ന കിഴക്കെ കല്ലട കുരുവേലിൽ കുടുംബക്കാരുടേയും പടിഞ്ഞാറെ കല്ലട ചാങ്ങേത്ത് കുടുംബക്കാരുടേയും സംഘം മാവേലിക്കരയിലെത്തി. വൈകിട്ട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രദർശനത്തിന് ശേഷം കുരുവേലിൽ കുടുംബത്തിന്റെ തായ്‌വഴിയായ കോട്ടയ്ക്കകം മന്താനത്ത് ശ്രുതിലയ വീട്ടിൽ വിശ്രമിച്ചു. ഭജനയ്ക്കും കാവടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ഇന്ന് പുലർച്ചെ യാത്രതുടരുന്ന സംഘം ചെറിയനാട് വഴി ചെങ്ങന്നൂരിലേയ്ക്ക് പോകും.