ആലപ്പുഴ: സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ബോട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് രക്ഷിതാക്കൾ ആശങ്കയിലായി. കുപ്പപ്പുറം സ്‌കൂളിൽ പഠിക്കുന്ന ആലപ്പുഴയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ബോട്ട് കിട്ടാതെ വലഞ്ഞത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുപ്പപ്പുറത്തു നിന്ന് 4.15 നാണ് ബോട്ട് ആലപ്പുഴയിലെത്തുന്നത്. ക്ലാസ് വൈകിയതിനാൽ ഈ ബോട്ട് വിദ്യാർത്ഥികൾക്ക് കിട്ടിയില്ല. സ്‌പെഷ്യൽ ബോട്ട് തരപ്പെടുത്താൻ സ്‌കൂൾ അധികൃതരും ശ്രമിച്ചില്ല. കുട്ടികൾ വീട്ടിലെത്താതായതോടെ രക്ഷകർത്താക്കൽ ആശങ്കയിലായി. പിന്നീട് മറ്റൊരു ബോട്ടിൽ പി.ടി.എ പ്രസിഡന്റിനോടൊപ്പം വിദ്യാർത്ഥികളെ ആലപ്പുഴയിൽ എത്തിക്കുകയായിരുന്നു