
ഹരിപ്പാട് : ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദ് കിംഗ് സൗദ് മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഹാദേവികാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ- ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ രവീന്ദ്രൻ (28)ആണ് മരിച്ചത്. ഡിസംബർ 11ന് റിയാദിലെ റഫ്ഹ പട്ടണത്തിൽ ജോലിക്കിടയിലായിരുന്നു അപകടം. എഴുപതുശതമാനത്തോളം പൊള്ളലേറ്റ റിജിലിനെ ആദ്യം റഫ്ഹ ജനറൽ ആശുപത്രിയിലും പിന്നീട് എയർ ആംബുലൻസ് മാർഗ്ഗം റിയാദ് ശുമൈസി ആശുപത്രിയിലും എത്തിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പായിരുന്നു റിജിൽ സൗദിയിൽ എത്തിയത്. അവിവാഹിതനാണ്. സജീൽ ആണ് സഹോദരൻ. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.