vhj

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു. പായിപ്പാട് സന്തോഷ് ഭവനിൽ ശിവൻകുട്ടി( 75) ആണ് മരിച്ചത്. കഴിഞ്ഞ 29ന് രാവിലെ 9ന് പായിപ്പാട് വെളിയം ജംഗ്ഷനിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ : വിജയലക്ഷ്മി. മക്കൾ :സന്തോഷ്, സജീഷ്, സുഭാഷ്. മരുമക്കൾ: സിന്ധു, നിഷ, രഞ്ജിനി.