photo

ചേർത്തല : ക്ഷേത്രത്തിന്റെയും സമുദായത്തിന്റെയും ഒരു ദേശത്തിന്റെയും ഉയർച്ചക്ക് ആത്മീയതയുടെ കൂട്ടായ്മ അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ആലപ്പുഴ ജില്ലയിൽ ആദ്യമായി സപ്തവർണ്ണ ലക്ഷദീപം വയലാർ ഒളതല ശ്രീ ഘണ്ടാകർണ്ണൻ അന്നപൂർണേശ്വരി മഹാദേവി ക്ഷേത്രത്തിൽ ദീപംതെളിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ദീപം ഐശ്വര്യത്തിന്റെ പ്രതീകമാണ്.ദീപം പ്രകാശിക്കുമ്പോൾ ദുഃഖം അകന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.ഏഴു നിറങ്ങളിൽ ക്ഷേത്രത്തിന് ചു​റ്റും ലക്ഷം ദീപം തെളിയിച്ച ക്ഷേത്ര ഭാരവാഹികളെ വെള്ളാപ്പള്ളി പ്രത്യേകം അഭിനന്ദിച്ചു.
എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപ പ്രകാശനം നടത്തി.
എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി.അനിയപ്പൻ ലക്ഷദീപ സന്ദേശം നൽകി.
മേഖല വൈസ് ചെയർമാൻമാരായ പി.ജി.രവീന്ദ്രൻ,പി.ഡി.ഗഗാറിൻ,കമ്മിറ്റി അംഗങ്ങളായ
അനിൽ ഇന്ദീവരം,ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു
ശാഖ ചെയർമാൻ എ.പി.പ്രിൻസ് സ്വാഗതവും കൺവീനർ ഒ.പി.ധനേഷ് നന്ദിയും പറഞ്ഞു.