കായംകുളം: കൃഷ്ണപുരം വിശ്വ ഭാരതി മോഡൽ എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് തയ്യാറാക്കിയ ലഹരിക്കെതിരെ ഒരു ചുമർ കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനിത, കായംകുളം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കൊച്ചു കോശി, എക്സൈസ് പ്രിവന്റിവ് ഓഫീസർ സുനിൽകുമാർ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ വി.എസ് എന്നിവർ സംസാരിച്ചു.