കായംകുളം: കായംകുളം എം.എസ്.എം ഹൈസ്കൂളിലെ 1988 ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മ, "അങ്കണം 88 "ന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി.ശശികല നിർവ്വഹിച്ചു. പ്രസിഡന്റ്‌ തയ്യിൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഹിലാൽ ബാബുവിനെ ഭാരവാഹികൾ പൊന്നാട അണിയിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി മനോജ്‌, ട്രഷറർ ഷിബു.പി, മുൻസിപ്പൽ കൗൺസിലർ നവാസ് മുണ്ടകത്തിൽ,സി.ഡി നെറ്റ് ഡയറക്ടർ റിയാസ് നൈനാരത്തു,കരുവിൽ നിസാർ എന്നവർ സംസാരിച്ചു.