dd

മുഹമ്മ: കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. വാദ്യകുലപതി മുഹമ്മ മുരളിയാശാന്റെ എഴാമത് ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി. പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

പുരസ്ക്കാര സമർപ്പണം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നിർവഹിച്ചു. അഡ്വ.എൻ.ബാലചന്ദ്രൻ , ഡോ.ജയൻ, മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണമാരാർ, അമ്പലപ്പുഴ ജയകുമാർ, കൊച്ചു കുട്ടപ്പമാരാർ എന്നിവർ സംസാച്ചു. വേളോർവട്ടം രാധാകൃഷ്ണപ്പണിക്കർ, തുറവുർ അശോകനാശാൻ, തൃച്ചാറ്റുകുളം കൃഷ്ണൻകുട്ടി മാരാർ, വാരണം ഉദയപ്പൻ, തുറവൂർ വിനീഷ് കമ്മത്ത് എന്നിവർ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.