തുറവൂർ: എസ്.എൻ.ഡി.പി യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയുടെ കീഴിലുള്ള നാളികാട് ശ്രീരാമകുമാര ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം 16ന് നടക്കും.രാവിലെ 9 ന് മേൽശാന്തി എ.ടി.ജയൻ തന്ത്രിയിൽ നിന്ന് ശാഖാ പ്രസിഡന്റ് എൻ.ആർ.തിലകൻ ഭദ്രദീപം ഏറ്റുവാങ്ങി പൊങ്കാല അടുപ്പിലേക്ക് പകരും. ചടങ്ങുകൾക്ക് സെക്രട്ടറി പി.രാജേഷ്, ക്ഷേത്രം മാനേജർ കെ.വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകും .