തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവ /അവിവാഹിത പെൻഷൻ കൈപ്പറ്റുന്നവരും ഏപ്രിൽ ഒന്നിന് 60 വയസ് പൂർത്തീകരിക്കാത്തതുമായ എല്ലാ ഗുണഭോക്താക്കളും പുനർവിവാഹിതയല്ല എന്ന സാക്ഷ്യപത്രം , 29 ന് മുമ്പ് അപേക്ഷകന്റെ ആധാറിന്റെ പകർപ്പ് സഹിതം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഇത്തരത്തിൽ സാക്ഷ്യപത്രം സമർപ്പിക്കാത്തവരുടെ പെൻഷൻ തടഞ്ഞുവയ്ക്കുന്നതും പെൻഷൻ ലഭിക്കാത്തതിന്റെ പൂർണ ഉത്തരവാദിത്വം ഗുണഭോക്താവിനായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.