
അരൂർ: ചെമ്മീൻ പീലിംഗ് ഷെഡ് ഉടമകളുടെ സംഘടനയായ മറൈൻ പ്രോഡക്ട്സ് ഇൻഡസ്ട്രിയൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് ചമ്മനാട്ട് പ്രവർത്തനമാരംഭിച്ചു. ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷറഫ് പുല്ലുവേലി അദ്ധ്യക്ഷനായി. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വി.പി.ഹമീദ്, ജയൻ വി. ചക്കാട്ടുവെളി, കെ.എ. ജസ്റ്റിൻ, ടി.എം.സുബൈർ, പി.കെ.ഇജാസ് , സഫീർ, ജിജിമോൻ, കെ.എം.സുലൈമാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.