
അമ്പലപ്പുഴ : വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ പര്യടനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീലേഖ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ മാനേജർ ആർ.കെ.സ്വപ്ന അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. മനോജ് കുമാർ, രാജ്കുമാർ, പി.ജയലളിത ,സുഷമ രാജീവ്, വീണ ശ്രീകുമാർ,കൃഷി വിജ്ഞാൻ കേന്ദ്രയെ പ്രതിനിധീകരിച്ച് ഡോ.റ്റി. ശിവകുമാർ, ഫാക്ടിനെ പ്രതിനിധീകരിച്ച് രേഷ്മ, അമ്പലപ്പുഴ പോസ്റ്റ് മാസ്റ്റർ പ്രകാശ്, കൃഷി ഓഫീസർ ഡി. ദേവിക , ഫെഡറൽ ബാങ്ക് മാനേജർ രാജ് മഹേഷ് കുമാർ, ഇന്ത്യൻ ബാങ്ക് മാനേജർ പി.ആർ അഞ്ജലി തുടങ്ങിയവർ സംസാരിച്ചു.