s

ആലപ്പുഴ: മുതുകുളം ബ്ലോക്കിൽ വെറ്ററിനറി ഡോക്ടർമാരുടെ താത്കാലിക ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്കാണ് നിയമനം. സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികൾക്കാണ് അവസരം. ക്ലിനിക്കൽ ഒബ്‌സ്‌ട്രെക്ട്രിക്‌സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. താത്പ്പര്യമുള്ളവർ നാളെ രാവിലെ 11ന് ജില്ല മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0477 2252431