
തുറവൂർ : കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ തുറവൂർ ടി.ഡി.ഹൈസ്കൂൾ മൂന്നാം സ്ഥാനം നേടി. തുടർച്ചയായി രണ്ടാം തവണയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. പങ്കെടുത്ത ഏഴ് ഇനങ്ങളിൽ എല്ലാത്തിനും എ ഗ്രേഡ് കരസ്ഥമാക്കി. ആലപ്പുഴ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് 16-ാം തവണയാണ് സംസ്കൃത നാടകം സംസ്ഥാനമത്സരത്തിൽ സ്കൂൾ എ ഗ്രേഡ് നേടിയത്. സംസ്കൃത അദ്ധ്യാപിക രവിതയുടെ പരിശീലനവും സ്കൂൾ ഹെഡ്മാസ്റ്റർ സി.പി.സോഫായ് യുടെയും മറ്റ് അദ്ധ്യാപകരുടെ പിന്തുണയുമാണ് ഈ വിജയ തിളക്കത്തിന് കാരണം.