
അമ്പലപ്പുഴ. അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർത്ഥാടനത്തിന്റെ മൂന്നാം ദിവസത്തെ യാത്ര കവിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്നും ബുധനാഴ്ച രാവിലെ ആരംഭിച്ചു. മല്ലപ്പള്ളി തീരുമാലിട മഹാദേവ ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനു ശേഷം യാത്ര തുടർന്നു. കുരുതി കാമൻ കാവ് ക്ഷേത്രം, നടക്കൽ ശിവക്ഷേത്രം, കുന്നന്താനം മഠത്തിൽ കാവ് ദേവീക്ഷേത്രം, തീരുമാലിട മഹാദേവ ക്ഷേത്രം, കീഴ്‌വായ്പ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, എഴിക്കകുന്നത്ത് കുടുംബ സമിതി ക്ഷേത്രം, ആനിക്കാട് ശിവപാർ വ്വതി ക്ഷേത്രം, വായ്പ്പൂര് ശിവക്ഷേത്രം, കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം, കുളത്തൂർ മൂഴി ദേവീ ക്ഷേത്രം, കോട്ടാങ്ങൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലും മല്ലപ്പള്ളി മർച്ചന്റ് അസോസിന്റെ വകയായി മല്ലപ്പള്ളി ടൗണിലും സ്വീകരണങ്ങൾ നൽകി. എരുമേലി പേട്ടതുള്ളലിനു മുന്നോടിയായി നാളെ സംഘം മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ആഴി പൂജ നടത്തും. പതിനൊന്നിന് എരുമേലിയിലേക്ക് യാത്രയാകും.