ഹരിപ്പാട്: 44-ാംമത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി പത്തിയൂർ മാളിയേക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കേരള ലാൻഡ് റീഫോംസ് ആൻഡ് ഡെവലപ്പ്മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റി 4482 ന്റെ (ലാഡർ), നേതൃത്വത്തിൽ നിക്ഷേപ സമാഹാരണവും സഹകാരി സംഗമവും നടക്കും. ഇന്ന് രാവിലെ 10.45ന് ആരംഭിക്കുന്ന സഹകാരി കൂട്ടായ്മ പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ നിക്ഷേപം സ്വീകരിച്ചു ഉദ്ഘാടനം ചെയ്യുമെന്ന് ലാഡർ വൈസ് ചെയർമാൻ ബി.വേലായുധൻ തമ്പി അറിയിച്ചു.