പള്ളിപ്പാട്: നമ്പൂട്ടിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ കഴിഞ്ഞതിനുശേഷമുള്ള ആദ്യത്തെ മകരസംക്രമ ഉത്സവം 13,14,15 തീയതികളിൽ നടക്കും. 14ന് വൈകിട്ട് 5ന് പള്ളിപ്പാട് മുല്ലവകുളങ്ങര ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിക്കെട്ട് വരവ്, 15ന് സമൂഹസദ്യയും, പുഷ്പാഭിഷേകവും, രാത്രി 8ന് ഹരിപ്പാട് ദേവസേന ഭജൻസ് നയിക്കുന്ന നാമ സങ്കീർത്തനവും ഉണ്ടായിരിക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് ക്ഷേമേന്ദ്രൻ പള്ളിപ്പാട്, സെക്രട്ടറി മനു പള്ളിപ്പാട്, വൈസ് പ്രസിഡന്റ് സതീദേവി എന്നിവർ അറിയിച്ചു.