tur

തുറവൂർ: തുറവൂർ പഞ്ചായത്ത് എൽ.പി സ്കൂളിൽ കാനറ ബാങ്ക് സി.എസ്.ആർ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച ഡിജിറ്റൽ ലാബിന്റെയും സ്മാർട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ അദ്ധ്യക്ഷയായി. ഇന്ററാക്ടീവ് പാനൽ സ്വിച്ച് ഓൺ കാനറ ബാങ്ക് അസി.ജനറൽ മാനേജർ ഡി.രാജ്കുമാറും കമ്പ്യൂട്ടർ സ്വിച്ച് ഓൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ , പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.യു.അനീഷ്, പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനിത സോമൻ , തുറവൂർ എ.ഇ.ഒ ആർ.പ്രസന്നകുമാരി , വാർഡ് അംഗം ഷീബ രത്നപ്പൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ഡോ.ആർ.സേതുനാഥ് സ്വാഗതവും സ്കൂൾ പ്രഥമാദ്ധ്യാപിക എ.നസീമ നന്ദിയും പറഞ്ഞു.