തുറവൂർ:പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 2023 -24 സാമ്പത്തിക വർഷം സൈഡ് വീൽ സ്കൂട്ടർ, മറ്റു സഹായ ഉപകരണങ്ങൾ എന്നിവ നൽകുന്നതിന് അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുള്ള മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസമുള്ള 40 ശതമാനം കൂടുതൽ ശാരീരിക വൈകല്യം ഉള്ളവർക്ക് പങ്കെടുക്കാം. ത്രിതല പഞ്ചായത്തിൽ നിന്ന് എട്ടു വർഷത്തിനുള്ളിൽ ഉപകരണം കിട്ടാത്തവരായ ഗ്രാമസഭയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് അർഹത. നിലവിൽ സ്വന്തം പേരിൽ വാഹനം ഉള്ളവർ ക്യാമ്പിന് ഹാജരാവേണ്ടതില്ല. ബന്ധപ്പെട്ട രേഖകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ ഇവ മെഡിക്കൽ ക്യാമ്പിൽ ഹാജരാക്കണം.