ചാരുംമൂട് : താമരക്കുളം ചത്തിയറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചാരുംമൂട്ടിൽ നിന്ന് താമരക്കുളത്തെത്തി വളളികുന്നത്തേക്ക് പോകേണ്ട ബസ് , ലോറിയടക്കമുള്ള വലിയ വാഹനങ്ങൾ പാറക്കടവ് റോഡിലൂടെ മറ്റത്ത്മുക്ക്, കാളിയൻചന്ത വഴി ചത്തിയറ മഠത്തിൽ മുക്കിലെത്തി പടിഞ്ഞാറോട്ട് പോകണം. വള്ളികുന്നം ഭാഗത്തു നിന്നും താമരക്കുളത്തേക്കും ഇതേ റൂട്ടിൽ യാത്ര ചെയ്യാം. താമരക്കുളത്തുനിന്നും ചത്തിയറ,വള്ളികുന്നം, ഓച്ചിറ ഭാഗത്തേക്കുള്ള ചെറിയ സ്കൂൾ ബസുകൾ, മറ്റ് ചെറിയ വാഹനങ്ങൾ എന്നിവ താമരക്കുളം മാർക്കറ്റ് ജംഗ്ഷനിലുള്ള റോഡിലൂടെ നടീൽവയൽ വഴി ചത്തിയറയിലെത്തണം. തിരിച്ച് താമരക്കുളത്തേക്കും ഇതുവഴി യാത്ര ചെയ്യാം. ചാരുംമൂട്ടിൽ നിന്ന് നേരിട്ട് വള്ളികുന്നം, പാവുമ്പ , ഓച്ചിറ ഭാഗങ്ങിലേക്ക് പോകേണ്ടവർക്ക് ചാരുംമൂട് പാലത്തടം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വേടരപ്ലാവ് വഴി ചത്തിയറ സ്കൂൾ ജംഗ്ഷനിലെത്തി പോകാം. വള്ളികുന്നം ഭാഗത്തു നിന്നും നേരിട്ട് ചാരുംമൂട് ഭാഗത്തേക്കെത്താൻ പള്ളിമുക്ക്, കണ്ണനാകുഴി വഴിയും കാഞ്ഞിരത്തുംമൂട് , പരിയാരത്തുകുളങ്ങര വേടരപ്ലാവ് വഴി പോകണം. കരുനാഗപ്പള്ളിയിൽ നിന്നു താമരക്കുളം വഴി വരുന്ന സ്വകാര്യ ബസുകൾ കാളിയൻചന്ത, മറ്റത്തു മുക്കുവഴി വരണം.