ചേർത്തല: ചരിത്ര പ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 378-ാംമത് മകരം തിരുന്നാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 4ന് പാലായിൽ നിന്ന് തിരുന്നാൾ പതാക അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരും.തുടർന്ന് തിരുന്നാൾ വിളംബര വെടിമുഴക്കം,5.30ന് പതാക പ്രയാണം ബീച്ച് കുരിശടിയിൽ നിന്നും ആരംഭിക്കും. 6.30ന് കൊടിയേ​റ്റ്.ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. 7ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കാർമ്മികത്വം വഹിക്കും.11ന് വനിതാദിനം. രാവിലെ 11ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.ആന്റണി കാനപ്പിള്ളിയും,വൈകിട്ട് 6ന് ഫാ.സ്റ്റാൻലി പുളിമുട്ടുപറമ്പിലും മുഖ്യകാർമ്മികരാകും. 12ന് മാതൃപിതൃദിനത്തിൽ വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലി, ഫാ.ബേർളി വേലിക്കകം കാർമ്മികത്വം വഹിക്കും.18ന് ചരിത്ര പ്രസിദ്ധമായ തിരുസ്വരൂപ നടതുറക്കൽ,രാവിലെ 5ന് നടതുറയ്ക്കൽ തിരുസ്വരൂപ വന്ദനം ഫാ.പോൾ ജെ. അറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.ഫാ.സെബാസ്​റ്റ്യൻ ശാസ്താംപറമ്പിൽ വചനപ്രഘോഷണം നടത്തും.വൈകിട്ട് 6ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി പുനലൂർ രൂപത ബിഷപ്പ് സെൽവിസ്​റ്റർ പൊന്നുമുത്തൻ മുഖ്യകാർമ്മികത്വം വഹിക്കും.19ന് കാരുണ്യദിനത്തിൽ വൈകിട്ട് 6ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ തോമസ് തറയിൽ മുഖ്യകാർമ്മികനാകും.
20ന് തിരുന്നാൾ ഉത്സവദിനം രാവിലെ 6.45ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി, ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 3ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊല്ലംരൂപത ബിഷപ്പ് ഡോ.സ്​റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. 4.30ന് ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം,ഫാ.സെബാസ്റ്റ്യൻ ഷാജി ചുള്ളിക്കൽ,ഫാ.സെബാസ്റ്റ്യൻ ജൂഡോ മൂപ്പശേരിയിൽ,ഫാ.സെബാസ്റ്റ്യൻ ക്ലമന്റ് കുറ്റിവീട്ടിൽ എന്നിവർ മുഖ്യകാർമ്മികരാകും. 7ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ഫാ.സ്റ്റീഫൻ ജെ.പുന്നയ്ക്കൽ കാർമ്മികനാകും. രാത്രി 10ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോർജ് ബിബിലൻ ആറാട്ടുകുളം മുഖ്യകാർമ്മികത്വം വഹിക്കും.27ന് കൃതജ്ഞതാദിനം, വൈകിട്ട് 3ന് ആഘോഷമായ തിരുന്നാൾ സമൂഹബലിക്ക് കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിൽ മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി 10.30ന് കൃതജ്ഞതാ സമൂഹ ദിവ്യബലിക്ക് റെക്ടർ യേശുദാസ് കാട്ടുങ്കൽത്തയ്യിൽ മുഖ്യകാർമ്മികനാകും.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തും.12ന് തിരുസ്വരൂപ വന്ദനം,തിരുസ്വരൂപ നട അടയ്ക്കൽ.