പൂച്ചാക്കൽ: ജനങ്ങൾക്ക് അധിക ബാദ്ധ്യത വരുത്തുന്ന രജിസ്ട്രേഷൻ പരിഷ്ക്കാരങ്ങൾ പിൻവലിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പാണാവള്ളി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ടി.പി.അരവിന്ദാക്ഷൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി.സേവ്യർ അദ്ധ്യക്ഷനായി. ഭാരവാഹികളായി കെ.ടി.സേവ്യർ (പ്രസിഡന്റ്), പത്മകുമാർ,(വൈസ് .പ്രസിഡന്റ് ),ടി.പി.അരവിന്ദാക്ഷൻ(സെക്രട്ടറി),എൻ.ജി. സിന്ധു (ജോ.സെക്രട്ടറി),ടി.എ.സോണി (ട്രഷറർ) ,വിജയകുമാർ, ഹൻസ ജോയി, രഞ്ജിത്ത് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.