
മുഹമ്മ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യം മത്സരത്തിൽ എ ഗ്രേഡ് നേടിയ മുഹമ്മ എ.ബി വിലാസം സ്കൂൾ ടീമിന് സ്വീകരണവും അനുമോദനവും നൽകി. ടീം അംഗങ്ങളായ അക്ഷയ് ഹരി, ആർ.ഗൗതം കൃഷ്ണ, വി.എം. ദക്ഷായക്, കെ.ആർ.യദുകൃഷ്ണൻ, എ. അശ്വിൻ, അശ്വതി അനിൽ,സി.ആർ.അഞ്ജന, ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീത മത്സരത്തിലെ വിജയി അഞ്ജന ആർ.നായർ എന്നിവരെയാണ് അനുമോദിച്ചത്. പരിശീലകരായ മനോജ് മോഹൻ, ഷിബു അനിരുദ്ധ് , ടീമിന്റെ മേൽനോട്ട ചുമതലയുള്ള സംഗീതാദ്ധ്യാപകൻ ബി.എസ്.ബിബിൻ, അദധ്യാപിക പി.ആർ.അശ്വതി എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി.റെജി, ആര്യക്കര ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ, പ്രഥമാദ്ധ്യാപിക നിഷ ദയാനന്ദൻ, പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ, വൈസ് പ്രസിഡന്റ് പി.എസ്.സനൽകുമാർ, അദ്ധ്യാപിക പി.ആർ. അശ്വതി എന്നിവർ സംസാരിച്ചു.