
മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതന ധർമ്മസേവാസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സപ്താഹയജ്ഞവും മകരഭരണി മഹോത്സവവും ഇന്ന് ആരംഭിക്കും. 19 ന് സമാപിക്കും. ഇന്ന് വൈകിട്ട് 5ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉത്സവം ഉദ്ഘാടനം ചെയ്യും. സനാതന ധർമ്മസേവാ സംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള അദ്ധ്യക്ഷനാവും. എം.ജി.ശ്രീകുമാറിന് സനാതന ധർമ്മ സേവാസംഘം പുരസ്കാരം ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ സമ്മാനിക്കും.
12ന് വൈകിട്ട് 6ന് വിദ്വാൻ എസ്.രാമൻനായർ അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനാവും.13ന് വൈകിട്ട് 4ന് ആരോഗ്യ സമ്മേളനം ഡോ.പി.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. ഡോ.എസ്.രവിശങ്കർ അദ്ധ്യക്ഷനാകും. 14ന് വൈകിട്ട് 5ന് പ്രഭാഷണ പരമ്പര ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. സംഘം വൈസ് പ്രസിഡന്റ് ജി.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനാവും.15ന് വൈകിട്ട് 5.50ന് കാർഷിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയാവും.16ന് വൈകിട്ട് 7ന് പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീതസദസ്. 17ന് വൈകിട്ട് 5ന് വിജ്ഞാന സദസ് ജയസൂര്യൻ പാലാ ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് 5ന് പ്രഭാഷണം.
19ന് രാവിലെ 10ന് മകരഭരണി സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് വാർഷിക സമ്മേളനം ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗം അജികുമാർ സ്കോളർഷിപ്പ് വിതരണം ചെയ്യും. സംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള, സെക്രട്ടറി ഗുരുപ്രസാദ്, ട്രഷറർ ഗോകുലം രാമകൃഷ്ണൻ, ജോ.സെക്രട്ടറിമാരായ ബാലകൃഷ്ണപിള്ള, സഞ്ജീവ് ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.