dhsrt

ആലപ്പുഴ : ജോലിക്കായി ക്രൊയേഷ്യയിലേക്ക് പോകുന്നതിനു മുമ്പും കാൻസർ രോഗികൾക്ക് സഹായമൊരുക്കി ആസിഫ് സിനാജ്. മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകനായ പുന്നപ്ര സ്വദേശി ആസിഫ്, കൊവിഡ് കാലത്തടക്കം ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കാൻസർ രോഗികൾക്കുള്ള രജിസ്റ്റർ ബുക്ക് വാങ്ങി നൽകിയശേഷമാണ് ആസിഫ് തിങ്കളാഴ്ച രാത്രിയിൽ ക്രൊയേഷ്യയിലേക്ക് പോയത്. ഇനിയും എല്ലാ മാസവും ഇവിടേക്ക് ആവശ്യമായ ബുക്കുകൾ വാങ്ങി നൽകാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായും ആസിഫ് പ്രവർത്തിച്ചിരുന്നു.