കായംകുളം:ചേരാവള്ളി പുതുക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി ഉത്സവവും ദശാവതാരച്ചാർത്തും ഇന്ന് മുതൽ 21 വരെ നടക്കും. ഇന്ന് വൈകിട്ട് 5 ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും.
സോപാനസംഗീതം, ഭജനാമൃതം, തിരുവാതിര, കരാക്കെ ഗാനമേള, നാട്യലയം, പ്രഭാഷണം, വഞ്ചിപ്പാട്ട്, നാടൻപാട്ട്, നാടകം, കുത്തിയോട്ടപ്പാട്ടും ചുവടും, മ്യൂസിക്കൽ ഫ്യൂഷൻ, അവതാരദർശനം, അന്നദാനം, എഴുന്നള്ളത്ത്, സേവ,അഷ്ടദ്രവ്യമഹാഗണപതിഹോമം, നൂറുംപാലും എന്നിവ നടക്കും.