
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ കഞ്ഞിപ്പാടം 16-ാം നമ്പർ ശാഖാ യോഗം നൽകുന്ന യുവ പ്രതിഭയ്ക്കുള്ള ഗുരുസ്മൃതി പുരസ്‌കാരത്തിന് വയലിനിസ്റ്റും പുല്ലാംകുഴൽ കലാകാരനുമായ പറവൂർ ബിനു മഹാരഥൻ അർഹനായി. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം അടുത്തമാസം 10ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മാനിക്കും.